സയൻസ് പഠിക്കണോ…തമിഴ്നാട്ടിൽ പോകണം
ഏലപ്പാറ : തോട്ടം തൊഴിലാളികൾ താമസിക്കുന്ന പഞ്ചായത്തിലെ ഒരേയൊരു ഹയർ സെക്കൻഡറി സ്കൂൾ. പക്ഷേ, ഇവിടെ സയൻസ് ബാച്ചില്ല. സയൻസ് പഠിക്കണമെങ്കിൽ ഇവിടത്തെ കുട്ടികൾ കിലോമീറ്ററുകൾ സഞ്ചരിച്ച് മറ്റ് സ്കൂളുകളിൽ പോകണം.
ഏലപ്പാറ പഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂളിൽ സയൻസ് ബാച്ച് വേണമെന്ന ആവശ്യം ഉയർന്നിട്ട് നാളേറെയായി.
വർഷത്തെ പാരമ്പര്യം
-ലാണ് ഏലപ്പാറയിൽ പഞ്ചായത്ത് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1994-ൽ ഹയർ സെക്കൻഡറിയായി. നാട്ടുകാരുടെയും പൊതു പ്രവർത്തകരുടേയും ഏറെനാളത്തെ ആവശ്യങ്ങൾക്കൊടുവിലാണ് സ്കൂൾ ഹയർ സെക്കൻഡറിയായി ഉയർത്തിയത്. ഹ്യൂമാനിറ്റിസ്, കൊമേഴ്സ് ബാച്ചുകളാണ് ഇവിടെയുള്ളത്. സയൻസ് ബാച്ച് അനുവദിച്ചാൽ ക്ലാസ് തുടങ്ങാനുള്ള കെട്ടിടമടക്കം അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയുണ്ട്. പ്രദേശത്തെ വിദ്യാർഥികളുടെ ദീർഘനാളായുള്ള ആവശ്യത്തിന് ഉടൻ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
തമിഴ്നാട്ടിലേക്ക് വിദ്യാർഥികൾ
സയൻസ് പഠനത്തിന് ഇവിടത്തെ കുട്ടികളിൽ ഭൂരിഭാഗവും തമിഴ്നാടിനെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.
കോവിഡ് നിയന്തണങ്ങൾ നിലനിൽക്കുന്നതിനാൽ സയൻസ് പഠിക്കാൻ താത്പര്യപ്പെടുന്ന വിദ്യാർഥികൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഏലപ്പാറയിൽ പ്ലസ് ടു അനുവദിച്ചതിനുശേഷം എല്ലാവർഷവും സയൻസ് ബാച്ച് വേണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല.