കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ചങ്ങനാശേരി അണിയറയുടെഡ്രാക്കുള എന്ന നടകം കട്ടപ്പനയിൽ അവതരിപ്പിച്ചു.കേരളാ വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റാണ് നാടകം സംഘടിപ്പിച്ചത്.


ഭയം.
പറഞ്ഞറിയേണ്ടതല്ല
അനുഭവിച്ചറിയേണ്ടതാണ്.
എന്ന ആമുഖത്തോടെയാണ്
ചങ്ങനാശ്ശേരി അണിയറയുടെ പ്രഫഷണൽ നാടകം ഡ്രാക്കുള അരങ്ങിൽ എത്തിയത്.
കട്ടപ്പന CSI ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന നാടകം കാണാൻ നിരവധി ആളുകളാണ് എത്തിയത്.
ശബ്ദ ലൈറ്റ് സജ്ജികരണങ്ങളാലും രംഗപട സെറ്റിംഗുകൊണ്ടും നാടകം മികവു പുലർത്തി.
സംസ്ഥാന നാടക രംഗത്ത് കട്ടപ്പനയുടെ പേര് നിലനിർത്തിയ എം. സി കട്ടപ്പന, കെ.സി ജോർജ് എന്നിവർക്കുള്ള ആദര സൂചകമായി എം സിയുടെ പത്നി സാറമ്മ ചാക്കോയേയും കെ.സി യുടെ പത്നി ബീനാ ജോർജിനേയും ആദരിച്ചു.
സമിതി ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ, കട്ടപ്പന യൂണിറ്റ് പ്രസിഡൻ്റ് മജീഷ് ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
മൂന്നുമണിക്കൂർ ദൈർഘ്യമുള്ള നാടകം മികച്ച നിലവരം പുലർത്തിയെന്ന് കാണികൾ അഭിപ്രായപ്പെട്ടു