‘വഖഫ് ബിൽ സമൂഹത്തെ തമ്മിലടിപ്പിക്കാനുളള പദ്ധതി; മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആക്രമിക്കപ്പെടുന്നു’; മുഖ്യമന്ത്രി


വഖഫ് നിയമഭേദഗതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം പാർട്ടി കോൺഗ്രിസിന്റെ സമാപന വേദിയിൽ സംസാരിക്കുകയായിരുന്നു അദേഹം. വഖഫ് ബിൽ സമൂഹത്തെ തമ്മിലടിപ്പിക്കാനുളള പദ്ധതി. വിവിധ സംസ്ഥാനങ്ങളിൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആക്രമിക്കപ്പെടുന്നു. കേരളത്തിൽ കമ്മ്യൂണിസ്റ്റുകളും ആക്രമിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വെറുപ്പിൻ്റെ രാഷ്ട്രീയമാണ് പരത്തുന്നതെന്നും എന്തും ഏതും വർഗീയ സ്പർധ വളർത്താൻ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എമ്പുരാൻ സിനിമയും മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശിച്ചു. രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും എമ്പുരാൻ ആക്രമിക്കപ്പെട്ടു. സിബിഎഫ്സിയേക്കാൾ വലിയ സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നെന്നും പിണറായിയുടെ വിമർശനം.
എതിർക്കുന്ന സർക്കാരുകളെ ഞെരുക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവർക്ക് വോട്ട് ചെയ്യാത്ത ജനങ്ങളെ ശിക്ഷിക്കുന്നു. കേരളത്തിലെ എൽഡിഎഫ് ഗവൺമെൻ്റിനോടും തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനോടും പകയോടെ പെരുമാറുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഗീയ സംഘർഷമില്ലാത്ത, മികച്ച ക്രമസമാധാന നിലയുള്ള, ഏറ്റവും കൂടുതൽ PSC നിയമനം നടക്കുന്ന, മാലിന്യ മുക്ത സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളവും തമിഴ് നാടും മഹിതമായ പാരമ്പര്യത്തിൻ്റെ ഭാഗമാണെന്നും രണ്ട് സംസ്ഥാനങ്ങളും യോജിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.