Idukki വാര്‍ത്തകള്‍ ലഹരിക്കെതിരെ ജാഗ്രത സമിതി രൂപീകരിച്ച് എസ്.എം.വൈ.എം രാമപുരം ഫൊറോന
ലഹരിക്കെതിരെ ജാഗ്രത സമിതി രൂപീകരിച്ച് എസ്.എം.വൈ.എം രാമപുരം ഫൊറോന


വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ എസ്.എം. വൈ.എം രാമപുരം ഫൊറോന ജാഗ്രത സമിതി രൂപീകരിച്ചു. സമൂഹത്തിൽ ലഹരിയുടെ ഉപയോഗം അനിയന്ത്രിതമായി വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ, അവയെ തടയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ് എന്ന് യോഗം വിലയിരുത്തി. ഫൊറോന സമിതിയുടെ നേതൃത്വത്തിൽ കൗൺസിലിംഗ്, സെമിനാറുകൾ, ബോധവൽക്കരണങ്ങൾ തുടങ്ങിയവ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും.
എസ്. എം. വൈ. എം. രൂപത ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല യോഗം ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ജെഫിൻ റോയ് എലിപ്പുലിക്കാട്ട് അധ്യക്ഷത വഹിക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഫൊറോന ജനറൽ സെക്രട്ടറി ജിബിൻ തോമസ്, ഡെപ്യൂട്ടി പ്രസിഡന്റ് എഡ്വിൻ ടെനിസൺ, രൂപത കൗൺസിലർ ബെൻസി ബെന്നി എന്നിവർ പ്രസംഗിച്ചു.