Idukki വാര്‍ത്തകള്‍
തമിഴ്നാട്ടിൽ നിന്നും കരിങ്കല്ലുമായി എത്തിയ ലോറികൾ ഇടുക്കി ജില്ലയിലെ അതിർത്തി മേഖലയിൽ തടഞ്ഞു


തമിഴ്നാട്ടിൽ നിന്നും കരിങ്കല്ലുമായി എത്തിയ ലോറികൾ ഇടുക്കി ജില്ലയിലെ അതിർത്തി മേഖലയിൽ തടഞ്ഞു.കമ്പമെട്ടിലും കുമളിയിലുമാണ് കേരളത്തിൽ നിന്നുള്ള ഡ്രൈവർമാരുടെ നേതൃത്വത്തിൽ ലോറികൾ തടഞ്ഞത്.തമിഴ്നാട്ടിൽ നിന്നെത്തിയ ലോറിയുടെ ഡ്രൈവറെ മർദ്ദിച്ചതായി പരാതി.ലോറിയുടെ ചില്ല് തകർത്തു.
ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് തമിഴ്നാട് പാസ് നൽകാത്തതാണ് ലോറികൾ തടയാൻ കാരണമെന്നാണ് സൂചന. നിർമ്മാണ മേഖലയിൽ ആസൂത്രിതമായ പ്രതിസന്ധി സൃഷ്ടിക്കാനാണ് അക്രമം നടത്തിയതെന്നാണ് ആക്ഷേപം ഉയരുന്നത്