പി എം എ വൈ (ജി) പദ്ധതി പ്രകാരം കട്ടപ്പന ബ്ലോക്ക് പഞ്ചായത്തി 2021-22 വർഷത്തേക്ക് 116 വീട് നിർമ്മിച്ച് നൽകുന്നതിനുള്ള അനുമതി
കട്ടപ്പന: പി എം എ വൈ (ജി) പദ്ധതി പ്രകാരം കട്ടപ്പന ബ്ലോക്ക് പഞ്ചായത്തി 2021-22 വർഷത്തേക്ക് 116 വീട് നിർമ്മിച്ച് നൽകുന്നതിനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. ആവാസ് സോഫ്റ്റ് മൊബൈൽ ആപ്ലിക്കേഷൻ വഴി വിവരശേഖരണം നടത്തിയ 2559 ഉപഭോക്താക്കളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മുഴുവൻ ആളുകളുടെയും തൊഴിൽ കാർഡ്മറ്റ് വിവരങ്ങൾ എന്നിവ ആവാസ് സോഫ്റ്റിൽ രേഖപ്പെടുത്തി ബ്ലോക്ക് അടിസ്ഥാനത്തിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. വണ്ടമ്മേട്, ചക്കുപള്ളം, കാഞ്ചിയാർ അയ്യപ്പൻകോവിൽ ഉപ്പുതറ പഞ്ചായത്തുകളിലെ 825 ഗുണഭോക്താക്കൾ ഇനിയും തൊഴിൽ കാർഡ് ഹാജരാക്കിയിട്ടില്ല.
തൊഴിൽ കാർഡ് ഹാജരാക്കാനുള്ള സമയപരിധി ഈ മാസം 18 ന് അവസാനിക്കും. ഈ സാഹചര്യത്തിൽ 18 ന് മുമ്പ് അതാത് ഗ്രാമപഞ്ചായത്ത്, ഗ്രാമസേവകൻ്റ ഓഫീസ് എന്നിവിടങ്ങളിൽ ഹാജരാക്കിയില്ലങ്കിൽ പദ്ധതിയിൽ നിന്ന് പുറത്താക്കപ്പെടും .തൊഴിലുറപ്പ് കാർഡ് ഇല്ലങ്കിൽ 18 ന് മുമ്പ് കാർഡ് എടുക്കാത്തവരും പിന്തള്ളപ്പെടുമെന്ന് കട്ടപ്പന ബി ഡി ഒ അറിയിച്ചു.