Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

CPIM പാർട്ടി കോൺഗ്രസിന് മധുരയിൽ തുടക്കം; ബിമൻ ബസു പതാക ഉയർത്തി



സിപിഐഎമ്മിന്റെ ഇരുപത്തി നാലാമത് പാർട്ടി കോൺഗ്രസിന് മധുരയിൽ തുടക്കം. മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തി. 10.30ന് പൊളിറ്റ്ബ്യൂറോ കോ-ഓഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. 800ലധികം പ്രതിനിധികൾ ആണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

മണിക് സർക്കാർ അധ്യക്ഷനാകും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐഎംൽ ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചര്യ, RSP ജനറൽ സെക്രട്ടറി മനോജ്‌ ഭട്ടാചാര്യ, AIFB ജനറൽ സെക്രട്ടറി ജി ദേവരാജൻ തുടങ്ങിയവർ ഉദ്ഘാടനത്തിൽ പങ്കെടുക്കും. രാഷ്ട്രീയ പ്രമേയ റിപ്പോർട്ടും, രാഷ്ട്രീയ അവലോകന റിപ്പോർട്ടും പ്രകാശ് കാരാട്ട് അവതരിപ്പിക്കും. പി ബി അംഗം ബി വി രാഘവലു ആണ് സംഘടന രേഖ അവതരിപ്പിക്കുക.

മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം മധുരയിൽ എത്തിയിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍, പിബി അംഗങ്ങള്‍, കേരളത്തിലെ മറ്റ് 9 മന്ത്രിമാര്‍ എന്നിവര്‍ മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. ഈ മാസം ആറിന് നടക്കുന്ന പൊതുസമ്മേളനത്തോടെ പാർട്ടി കോൺഗ്രസിന് സമാപനമാകും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!