എഴുകുംവയൽ കുരിശുമലയിലേക്ക് ഭക്തജനപ്രവാഹം. കട്ടപ്പന ഇടുക്കി രൂപത തീർത്ഥാടന കേന്ദ്രമായ കുരിശുമലയിലേക്ക് നോമ്പുകാല തീർത്ഥാടനത്തിന് എത്തുന്ന വിശ്വാസികളുടെ തിരക്ക് വർദ്ധിച്ചു.


കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രൂപതകളിൽ നിന്നും വിവിധ ഇടവകകളിൽ നിന്നും വൈദികരുടെ നേതൃത്വത്തിൽ വിശ്വാസികൾ കുരിശുമലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി രൂപതയിലെ എരുമേലി ചേനപ്പാടി,
ചാമംപതാൽ, വെളിച്ചിയാനി തുടങ്ങിയ ഇടവകകളിൽ നിന്നും വൈദികരുടെ നേതൃത്വത്തിൽ നൂറുകണക്കിന് വിശ്വാസികൾ മലകയറാൻ എത്തിയിരുന്നു വലിയ നോമ്പിലെ കുരിശുമല കയറ്റത്തിന്റെ ഭാഗമായി അഭിവന്ദ്യ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഇന്നലെ രൂപതയിലെ ഏതാനും വൈദികരോടൊപ്പം വൈകുന്നേരം കുരിശുമല കയറി പ്രാർത്ഥിച്ചു.
ഇന്ന് രാവിലെ 9 30 ന് മലയടിവാരത്തുള്ള ടൗൺ കപ്പേളയിൽ നിന്നും കുരിശുമല കയറ്റം ആരംഭിച്ചപ്പോൾ നൂറുകണക്കിന് വിശ്വാസികളാണ് കുരിശിൻന്റെ വഴിയിൽ പങ്കുചേർന്നത് ഇന്ന് കുരിശുമലയിൽ നടന്ന തിരു കർമ്മങ്ങൾക്ക് ഇടുക്കി രൂപത വികാരി ജനറൽ മോൺ ഫാദർ ജോസ് കരിവേലിക്കൽ ഫാദർ തോമസ് വലിയ മംഗലം എന്നിവർ മുഖ്യകാർമികരായിരുന്നു കുരിശുമലയിലെത്തിയ മുഴുവൻ വിശ്വാസികൾക്കും മലയിലെ തിരുസ്വരൂപങ്ങൾ സന്ദർശിച്ച് പ്രാർത്ഥിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കിയിരുന്നു. ഏപ്രിൽ 11 നാല്പതാം വെള്ളിയാഴ്ച്ച ഇടുക്കി രൂപത കാൽനട കുരിശുമല തീർത്ഥാടനം അഭിവന്ദ്യ ഇടുക്കി രൂപത മെത്രാന്റെ നേതൃത്വത്തിൽ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ നിന്നും ആരംഭിക്കും അന്നേദിവസം രൂപതയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നും കാൽനട തീർത്ഥാടനം കുരിശുമലയിലേക്ക് നടക്കുന്നതാണ്.
എഴുകുംവയൽ കുരിശുമല കയറുന്നതിനും നോമ്പുകാല തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനും ഏവരെയും സ്വാഗതം ചെയ്യുന്നതായി തീർത്ഥാടക ദേവാലയ ഡയറക്ടർ ഫാദർ തോമസ് വട്ടമല അസിസ്റ്റൻറ് വികാരി ഫാദർ ലിബിൻ വള്ളിയാംതടം എന്നിവർ അറിയിച്ചു. കുരിശുമലയിലേക്കുള്ള വാഹന സംബന്ധമായ വിവരങ്ങൾ അറിയുന്നതിന് 944 752 18 27 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.