നാട്ടുവാര്‍ത്തകള്‍
കട്ടപ്പന ബൈപ്പാസ്; വീതികൂട്ടി നവീകരിക്കണം കേരള കോൺഗ്രസ് (എം)
കട്ടപ്പന : കട്ടപ്പനയിൽ ഇടുക്കി കവലയിൽനിന്നുള്ള ബൈപ്പാസ് റോഡ് വീതികൂട്ടി നവീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) കട്ടപ്പന നോർത്ത് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇടുക്കി കവലയിൽനിന്ന് ബൈപ്പാസിലേക്ക് തിരിയുന്ന സ്ഥലത്ത് റോഡിന് വീതിയില്ലാത്തതിനാൽ ഗതാഗതക്കുരുക്ക് പതിവാണ്.
ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കും അപകടവും നടക്കുന്ന സ്ഥലമായി ഇവിടം മാറിയിരിക്കുകയാണ്. മണ്ഡലം പ്രസിഡന്റ് ഷാജി കൂത്തോടിയിൽ അധ്യക്ഷത വഹിച്ചു. ബേബി ഓലിക്കരോട്ട്, അപ്പച്ചൻ വാണിയപുരക്കൽ, സജീവ് കൊച്ചുകുടിയിൽ, സാബു മുളകരമേട്, ബെന്നി കല്ലുപുരയിടം, കുട്ടിച്ചൻ ചൂരപൊയ്കയിൽ, സി.എം.മത്തായി, സണ്ണി സ്റ്റോറിൽ തുടങ്ങിയവർ പ്രസംഗിച്ചു.