വ്യാപനത്തോത് 8 കടന്ന പ്രദേശങ്ങളില്‍ ലോക്ഡൗണ്‍; 7 പഞ്ചായത്തുകൾ അടച്ചിടും
പ്രതിവാര രോഗവ്യാപനത്തോത് മാനദണ്ഡത്തില്‍ മാറ്റംവരുത്തിയതോടെ കൂടുതല്‍ പ്രദേശങ്ങളില്‍ ലോക്ഡൗണ്‍. കോഴിക്കോട്ടെ കാവിലുംപാറ, അത്തോളി, ഉള്ളിയേരി, പഞ്ചായത്തുകള്‍ പൂര്‍ണമായി ലോക്ഡൗണിലാണ്. കോര്‍പ്പറേഷനിലെ ഒന്ന്, പതിനാറ് ഡിവിഷനുകളും ഏഴ് നഗരസഭകളിലായി 35 വാര്‍ഡുകളും അതീവ നിയന്ത്രണ പരിധിയിലാണ്.
പാലക്കാട് ജില്ലയില്‍ കുലുക്കല്ലൂര്‍, മേലാര്‍കോട്, കൊപ്പം, നാഗലശേരി പഞ്ചായത്തുകള്‍ പൂര്‍ണമായി ലോക്ഡൗണിലാണ്. 35 നഗരസഭ വാര്‍ഡുകളിലും ലോക്ഡൗണുണ്ട്. വയനാട്ടില്‍ വൈത്തിരി, പൊഴുതന, അമ്പലവയല്‍ പഞ്ചായത്തുകളും കാസര്‍കോട്ട് കയ്യൂര്‍–ചീമേനി പഞ്ചായത്തും അതീവ നിയന്ത്രണ പരിധിയിലാണ്. എറണാകുളത്ത് 51 നഗരസഭാ വാര്‍ഡുകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
തിരുവനന്തപുരം ജില്ലയില്‍ അഞ്ച് വാര്‍ഡുകളിലും ആലപ്പുഴ ജില്ലയില്‍ 13 വാര്‍ഡുകളിലുമാണ് പ്രതിവാര രോഗവ്യാപനത്തോത് എട്ടിനുമുകളില്‍. കൊല്ലം ജില്ലയില്‍ ഏഴുവാര്‍ഡുകളിലാണ് ലോക്ഡൗണ്‍. ഇടുക്കിയില്‍ എവിടെയും ലോക്ഡൗണില്ല. ജില്ലയില്‍ പ്രതിവാര രോഗവ്യാപനത്തോത് ഏറ്റവും കൂടുതല്‍ പുറപ്പുഴ പഞ്ചായത്തിലാണ്. 5.75 ശതമാനം