Idukki വാര്‍ത്തകള്‍
കട്ടപ്പന പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴം സെമിനാർ സംഘടിപ്പിച്ചു


കട്ടപ്പന പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴം സെമിനാർ സംഘടിപ്പിച്ചു. ഇടുക്കി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് സിബി പാറപ്പായി സെമിനാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് ജോയി ആനിത്തോട്ടം അദ്ധ്യക്ഷതവഹിച്ചു.
കേരള സാഹിത്യ അക്കാദമി മെബർ മോബിൻ മോഹൻവിഷയാവതരണം നടത്തി. കട്ടപ്പന പബ്ലിക്ക് ലൈബ്രറിയുടെ ഉന്നമനത്തിനായി സുത്യർഹമായ സേവനം ചെയ്ത പി.ജെ വർക്കി പൂത്തറയിലിനെ യോഗത്തിൽ ആദരിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി കുന്നേൽ, കട്ടപ്പന പബ്ലിക്ക് ലൈബ്രറി സെക്രട്ടറി ജോസ് മാക്കിയിൽ, അഡ്വ സീമ, സിന്ദു സൂര്യ, സുനിത തങ്കച്ചൻ ,സോണിയ ജെയ്ബി, റോബിൻസ് ജോർജ്, റോബിൻ ചക്കാല , സജി ഇലവുങ്കൽ, ജെയിംസ് അറക്കൽ , ഉല്ലാസ് തുണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.