Idukki വാര്‍ത്തകള്‍
പത്തൊൻപതാം തവണയും മികച്ച സ്കൂൾ അവാർഡ് നേടി സെൻ്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ


നെടുങ്കണ്ടം: ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ മികച്ച യുപി സ്കൂൾ അവാർഡിന് തുടർച്ചയായ 19ാം തവണയും നെടുംകണ്ടം സെൻ്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ അർഹമായി.
യുപി വിഭാഗത്തിൽ മികച്ച സ്കൂളിനുള്ള അവാർഡ്, മികച്ച കെ സി എസ് എൽ യൂണിറ്റിനുള്ള അവാർഡ് എന്നിവ വാഴത്തോപ്പ് കത്തീഡ്രൽ പാരിഷ് ഹാളിൽ വച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ ഇടുക്കി രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോൺ നെല്ലിക്കുന്നേലിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജീൻസ് ജോസും അധ്യാപകരും പിടിഎ പ്രതിനിധികളും കുട്ടികളും ചേർന്ന് ഏറ്റുവാങ്ങി. ഇടുക്കി രൂപത യുപി വിഭാഗം കെസിഎസ്എൽ മികച്ച ആനിമേറ്റർ അവാർഡ് സി.ലിസ്ബിൻ എസ്എബിഎസ് കരസ്ഥമാക്കുകയും ചെയ്തു.
പാഠ്യ പാഠ്യേതര രംഗങ്ങളിലെ മികവുകളാണ് സ്കൂളിനെ ഈ അവാർഡുകൾക്ക് അർഹമാക്കിയത്.