ജനകീയാസൂത്രണ പ്രസ്ഥാനം രജത ജൂബിലി നിറവില്‍ ആഘോഷങ്ങള്‍ക്ക് 17 ന് തുടക്കമാകും


ജനകീയാസൂത്രണ പ്രസ്ഥാനം ആരംഭിച്ചിട്ട് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സംസ്ഥാനതല ആഘോഷങ്ങള്‍ക്കൊപ്പം ജില്ലാ തലത്തിലും ആഘോഷങ്ങള്‍ക്ക് ഓഗസ്റ്റ് 17 ന് തുടക്കമാകും. അന്നെ ദിവസം ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും പരിപാടികള്‍ നടക്കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന ദിവസം പഴയ പ്രസിഡന്റുമാരെ യോഗത്തില്‍ ആദരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് പറഞ്ഞു. കൂടാതെ മുന്‍ ജനപ്രതിനിധികളെയും ജനകീയാസൂത്രണത്തില്‍ പങ്കാളികളായ ജനപ്രതിനിധികളല്ലാത്തവരെയും വീടുകളില്‍ പോയി ആദരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് തലത്തിലും ഇതേ രീതിയിലുള്ള ആഘോഷ പരിപാടികളാണ് നടത്തുന്നതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി കുര്യാക്കോസ് പറഞ്ഞു.
ഓരോ പഞ്ചായത്തിന്റെയും വികസന പദ്ധതികള്‍ വ്യക്തമാക്കുന്ന കൈപ്പുസ്തകം വിതരണം ചെയ്യും. നടപ്പിലാക്കുന്ന ഏതെങ്കിലും ഒരു പദ്ധതി രജത ജൂബിലി സ്മാരകമാക്കി മാറ്റും. കൂടാതെ വ്യത്യസ്ത ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ജല വിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ഡിഡിസി അര്‍ജുന്‍ പാണ്ഡ്യന്‍ തുടങ്ങിയവര്‍ പങ്കെടുക്കും