Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

വന്യജീവി ശല്യം:- കേരളകര്‍ഷക യൂണിയന്‍ സംസ്ഥാനതല സമരം 26 – ന് ചാലക്കുടിയിൽ



ചെറുതോണി വന്യജീവി ശല്യം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ട കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള കര്‍ഷകയൂണിയന്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന സമരങ്ങളുടെരണ്ടാം ഘട്ടമായിമാര്‍ച്ച 26 – ന് ചാലക്കുടി ഫോറസ്റ്റ് ഓഫീസിലേക്ക് സംസ്ഥാനതല കർഷകമാർച്ചും കൂട്ട ധർണ്ണയും നടത്തുന്നതാണെന്ന് സംസ്ഥാനപ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ അറിയിച്ചു.
കാടിറങ്ങി വരുന്ന ആ ന ,കാട്ടുപന്നി, കടുവ, പുലി, അണ്ണാൻ . കുരങ്ങൻ , മയിൽ തുടങ്ങിയ വന്യജീവികള്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുത്തുന്ന, കൃഷികള്‍ നശിപ്പിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്നതിനാൽ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ കേന്ദ്ര സർക്കാരിൽ ഇടപെടുക, 1972 ലെ കേന്ദ്രവന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യുക, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക, കൃഷിയിടത്തില്‍ ഇറങ്ങുന്ന കാട്ടുപന്നിഉൾപ്പെടെയുള്ള വന്യജീവികളെഇല്ലായ്മ ചെയ്യാൻ ഉദ്യോഗസ്ഥർക്കും കർഷകർക്കും അനുവാദം നല്‍കുക, നഷ്ടപരിഹാരതുക ഉയര്‍ത്തി കാലതാമസം വരുത്താതെ നല്‍കുക, വന്യജീവികള്‍ക്ക് കാടിനുള്ളില്‍ ഭക്ഷണവും ജലവും ലഭ്യമാക്കാനുള്ള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുക ഈ കാര്യത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൂടുതല്‍ തുക അനുവദിക്കുക, ഫെന്‍സിംഗ്, കിടങ്ങുകള്‍ തുടങ്ങിയവ നിര്‍മ്മിക്കുക, ആനകളിറങ്ങുന്ന പ്രത്യേക മേഖലകളില്‍ കൂടുതല്‍ സ്പെഷ്യല്‍ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് കേരള കര്‍ഷക യൂണിയന്‍ സംസ്ഥാന തല സമരം നടത്തുന്നത്.
സമരത്തിനു മുന്നോടിയായി കേരള കര്‍ഷക യൂണിയൻ സംസ്ഥാന കമ്മറ്റി യോഗം 26-ന് രാവിലെ 11 -ന് ചാലക്കുടി റസ്റ്റ് ഹൗസ് ഹാളിൽ കൂടുന്നതാണെന്നും മറ്റിതര സ്ഥലങ്ങളിലെ തുടർ സമരങ്ങള്‍ക്ക് രൂപം നല്‍കുന്നതാണെന്നുംപ്രസിഡണ്ട് അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!