പ്രധാന വാര്‍ത്തകള്‍
മദ്യം വാങ്ങണോ? ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിർബന്ധം; കടുപ്പിച്ച് സർക്കാർ


തിരുവനന്തപുരം∙ ഒടുവിൽ മദ്യം വാങ്ങാൻ നിബന്ധന ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. വാക്സീൻ സ്വീകരിച്ചവർ, ആർടിപിസിആർ സർട്ടിഫിക്കറ്റ് ഉള്ളവർ എന്നിവർക്കു മാത്രമേ ബുധനാഴ്ച മുതൽ മദ്യം വാങ്ങാൻ കഴിയൂ.
72 മണിക്കൂർ മുൻപ് എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റാണു വേണ്ടത്. ഒരു ഡോസ് വാക്സീൻ സ്വീകരിച്ചവർക്കും ഒരു മാസത്തിനു മുൻപ് കോവിഡ് പോസിറ്റീവ് ആയതായി സർട്ടിഫിക്കറ്റ് ഉള്ളവർക്കും ഇളവുണ്ട്. ബെവ്കോ ഔട്‌ലറ്റുകൾക്കു മുന്‍പിൽ നാളെ മുതൽ ഇക്കാര്യം സൂചിപ്പിച്ചുള്ള ബോർഡ് പ്രദർശിപ്പിക്കണമെന്നു നിർദേശം നൽകി.