ഇടുക്കി സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസില്‍ ഒരാൾ അറസ്റ്റിൽ


പാലക്കാട്, കല്ലടിക്കോട് സ്വദേശി നരേഷ് സായിയുടെ (31) ഉടമസ്ഥതയിലുള്ള വസ്തു സര്‍ക്കാര്‍ ഹൈവേയ്ക്ക് ഏറ്റെടുക്കുമെന്നും, ഈ ആവശ്യത്തിലേക്കായി വരുന്ന പ്രാഥമിക ചിലവിനുളള പണം നൽകിയാൽ പീന്നിട് സര്‍ക്കാരില്‍ നിന്നും ഉയര്‍ന്ന പണം ലഭിക്കുമ്പോള്‍ തിരികെ നല്‍കാമെന്ന് പറഞ്ഞ് ഇടുക്കി മണിയാറൻകുടി സ്വദേശിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് 14-03-24 തീയതിയ്ക്കും 06-07-2024 തീയതിക്കും ഇടയിലുളള കാലയളവില്‍ ഇടുക്കി സ്വദേശിയുടേയും അനുജന്റെയും ആക്കൗണ്ടിൽ നിന്നും നരേഷ് സായ് തന്റെ പേരിലുളള അക്കൗണ്ടിലേയ്ക്ക് പലതവണകളായി 14,40,775/- രൂപ അയച്ചുവാങ്ങിയശേഷം പറ്റിക്കുകയായിരുന്നു.
ഇടുക്കി പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് സജീവ്, സീനിയർ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ മനോജ്, റെജി, ജിമ്മി എന്നിവർ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.