Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മൈലാടുംപാറ കാരിത്തോട് കെട്ടിട നിര്‍മാണത്തിനിടെ തൊഴിലാളി കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു.


തേനി ബോഡിനായ്ക്കന്നൂര്‍ സ്വദേശി ആര്‍.രാജേഷ്(46) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. വീടിന്റെ നിര്‍മാണ ജോലിക്കിടെ കാല്‍തെറ്റി രണ്ടാം നിലയില്‍ നിന്നും താഴെ വീഴുകയായിരുന്നു. കല്ലാറിലെ സ്വകാര്യ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണമടഞ്ഞു. വീഴ്ചയില്‍ വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തറച്ചു കയറിയതാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചന. മാസങ്ങളായി കാരിത്തോട് കുടുംബസമേതം താമസിച്ച് വരികയായിരുന്നു. അസ്വഭാവിക മരണത്തിന് നെടുങ്കണ്ടം പോലീസ് കേസെടുത്തു. ഭാര്യ: ഗൗരി. മക്കള്‍: ഗോപിക, ഗോകുല്‍.