വനം വകുപ്പ് കർഷകന്റെ വീട് നശിപ്പിച്ചത് അന്വേഷിക്കണം; കേരളാ കോൺഗ്രസ്


കഞ്ഞിക്കുഴി പാൽക്കുളം മേടിനു സമീപം വർഷങ്ങളായി താമസിച്ചു വരുന്ന കുത്തനാപള്ളിൽ സിജോപോളിന്റെ വീട് വനഭൂമിയിലാണെന്ന് ആരോപണമുന്നയിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ വീട് നശിപ്പിച്ച സംഭവം ഗൗരവമുള്ളതാണെന്നതിനാൽ സമഗ്രാന്വേഷണം നടത്തണമെന്ന് കേരളാ കോൺഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. അനധികൃത സ്ഥലമാണെങ്കിൽ 50 വർഷത്തോളം അവിടെ താമസിച്ചതെങ്ങനെയെന്നും വീടിന്റെ കരം സ്വീകരിച്ചത് എന്തിനാണെന്നും അന്വേഷിക്കണം. നഷ്ടപരിഹാരം നൽകി വീട് നിർമ്മിക്കാൻ സാഹചര്യമൊരുക്കണം.യോഗം ആവശ്യപ്പെട്ടു………….. മാർച്ച് 31 – ന് കേരളാ കോൺഗ്രസ് മണ്ഡലം കൺവൻഷൻ നടത്തുവാനും മുന്നോടിയായി വാർഡ് യോഗങ്ങൾ കൂടാനും തീരുമാനിച്ചു…………. മണ്ഡലം പ്രസിഡണ്ട് ജോസ് മോടിക്കൽ പുത്തൻപുരഅധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് നിയോജക മണ്ഡലം പ്രസിഡണ്ട് ജോയി കൊച്ചു കരോട്ട് കേരള കർഷകയുണിയൻ സംസ്ഥാനപ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ വിൻസന്റ് കല്ലിടുക്കിൽ, ജോസ് മുണ്ടയ്ക്കാട്ട്, ലിസി മാത്യു, സലി പീച്ചാംപാറ, ജോഷ്വാതൈപറമ്പിൽ, പി.കെ.മാത്യു, ജോയി പുതുപ്പറമ്പിൽ, ജോസഫ് പന്തിരു പാറ, സണ്ണി എമ്പ്രയിൽ, ജോസഫ് എടാ ട്ടേൽ, നിതിൻ ചാക്കോ , സെബാസ്റ്റ്യൻ മാണി തുടങ്ങിയവർ പ്രസംഗിച്ചു.