Idukki വാര്‍ത്തകള്‍
തൊട്ടാപുര- മുരുക്കുംപുഴ റോഡിന്റെ ഉദ്ഘാടനം നടന്നു


വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിലെ തൊട്ടാപുരയിൽ നിന്നും മുരുക്കുംപുഴയിലേക്കുള്ള റോഡിന്റെ ഉദ്ഘാടനം എ.രാജ എംഎൽഎ നിർവഹിച്ചു. തൊട്ടാപുരയിൽ നടന്ന പരിപാടിയിൽ വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി ജോഷി അധ്യക്ഷത വഹിച്ചു.
2021 -2024 കാലയളവിൽ വെള്ളത്തൂവൽ പഞ്ചായത്തിന്റെ ഫണ്ടും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും എംഎൽഎ യുടെ ആസ്തി ഫണ്ടും ചേർത്ത് 30 ലക്ഷം മുതൽ മുടക്കിയാണ് റോഡ് നിർമാണം പൂർത്തീകരിച്ചത്.
പരിപാടിയിൽ പഞ്ചായത്ത് മെമ്പർന്മാരായ കെ.ബി.ജോൺസൻ, കെ.ആർ.ജയൻ, രാഷ്ട്രീയ പ്രവർത്തകർ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
.