Idukki വാര്‍ത്തകള്‍
സ്ഥിരം ലഹരിക്കേസ് പ്രതി കരുതൽ തടങ്കലിലേക്ക്


ഇടുക്കി ജില്ലയിൽ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ അടിമാലി, പൊളിഞ്ഞപാലം, പ്രിയദർശിനി കോളനി, തണ്ടേല്‍ വീടില്‍
ഷമീർ (30) നെ PIT NDPS നിയമപ്രകാരം കരുതൽ തടങ്കലിലാക്കി..
സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ചിട്ടുള്ള 6.200kg ഉണക്ക ഗഞ്ചാവ് വില്‍പ്പനക്കായി കൈവശം വച്ചിതിനെ തുടർന്ന് 13.03.2024 -ൽ ഷമീർ അറസ്റ്റിൽ ആയിരുന്നു. നർകോട്ടിക് നിയമത്തിൽ കർശന വ്യവസ്ഥകൾ ചേർത്ത ‘പിറ്റ്– എൻഡിപിഎസ് (പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്– നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) ആക്ട് പ്രകാരമാണ് പ്രതിയെ കരുതൽ തടങ്കലിൽ ആക്കിയിരിക്കുന്നത്.