Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഒരു വര്‍ഷം മുന്‍പ് കാണാതായ ആന്ധ്രാ സ്വദേശിയും മനോദൗര്‍ബല്യമുള്ളതുമായ ആളെ വാഗമണ്‍ പോലീസ്, ബന്ധുക്കളെ വിളിച്ചു വരുത്തി ഏല്‍പ്പിച്ചു



വാഗമണ്‍, ഉളുപ്പൂണി ഭാഗത്ത് മനോദൗര്‍ബല്യത്തോടെ ഒരാള്‍ അലഞ്ഞുതിരിഞ്ഞു ന‍ടക്കുന്നത് അറിഞ്ഞ പോലീസ് ഉദ്യേഗസ്ഥര്‍ അയാളോട് വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കുന്നതിനിടയില്‍ മിക‍ച്ചരീതിയില്‍ ഭാഷാ കൈകാര്യം ചെയ്യുന്നത് ശ്രദ്ധയില്‍പെടുകയും, വിശദമായ ‍‍ചോദ്യം ചെയ്യലില്‍ സഹോദരിയുടേതാണ് എന്ന് പറഞ്ഞ് ഹൃദിസ്ഥമാക്കിയ ഒരു മൊബൈല്‍ നമ്പര്‍ പറയുകയുമുണ്ടായി. ഈ നമ്പറില്‍ വിളിച്ചപ്പോള്‍ ലഭിച്ചത് ആന്ധ്രാപ്രദേശിലെ ഇയാളുടെ സഹോദരിക്ക് തന്നെയായിരുന്നു. വീഡിയോ കോളിലൂടെ ഇത് തന്റെ ഒരു വര്‍ഷംമുന്‍പ് കാണാതായ സഹോദരന്‍ ആന്ധ്രാ പ്രദേശ് സ്വദേശിയായ, ആന്ധ്രാ കേസരി നഗര്‍, ജനശക്തി നഗര്‍, ഗന്ധാ രാകേഷ് ആണെന്ന് തിരിച്ചറിഞ്ഞ സഹോദരി തന്റെ ഭര്‍ത്താവുമായി വാഗമണ്‍ സ്റ്റേഷനിലെത്തുകയും വാഗമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീ. ക്ലീറ്റസ് കെ ജോസഫിന്റെ സാന്നിധ്യത്തില്‍ ഗന്ധാ രാകേഷിനെ തിരികെ ഏല്‍പ്പിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!