ജോലിക്കും വിട്ടില്ല, സര്‍ട്ടിഫിക്കറ്റോ സ്വര്‍ണമോ വിട്ടുതരുന്നില്ല; ഭര്‍തൃവീടിന് മുന്നില്‍ സമരവുമായി യുവതി


ആലപ്പുഴയില്‍ ഭര്‍തൃവീട്ടുകാര്‍ സ്വര്‍ണാഭരണങ്ങളും സര്‍ട്ടിഫിക്കറ്റുകളും പിടിച്ചു വെച്ചതിനെതിരെ സമരത്തിന് ഒരുങ്ങുകയാണ് യുവതി. വാടക സ്വദേശിന് 28 വയസുകാരി സവിതയാണ് കൈക്കുഞ്ഞുമായി ഭര്‍ത്താവിന്റെ വീടിനുമുന്നില്‍ സമരത്തിന് ഒരുങ്ങുന്നത്. ഗാര്‍ഹിക പീഡനത്തിന് പരാതി കൊടുത്തെങ്കിലും പൊലീസ് കേസെടുക്കുന്നില്ല എന്ന് യുവതി പറഞ്ഞു. യുവതിയുടെ അമ്മയെ കൊലപ്പെടുത്തുമെന്ന ഭര്‍ത്താവിന്റെ ഭീഷണി സന്ദേശവും പുറത്ത്.
രണ്ടുവര്‍ഷം മുന്‍പാണ് വാടക്കല്‍ സ്വദേശി സബിതയും ചേര്‍ത്തല സ്വദേശി സോണിയും തമ്മില്‍ പ്രണയിച്ചു വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ടുമാസം തൊട്ട് ഭര്‍തൃ വീട്ടില്‍ നേരിട്ടത് കൊടിയ പീഡനം എന്നാണ് യുവതിയുടെ പരാതി. ഗര്‍ഭകാലത്തും പ്രസവ ശേഷവും യുവതിക്കും കുഞ്ഞിനും വേണ്ട പരിചരണം പോലും ഭര്‍ത്താവ് നല്‍കിയിരുന്നില്ല. നിലവില്‍ അമ്മയ്ക്കും സഹോദരനും ഒപ്പമാണ് യുവതിയും കുഞ്ഞും കഴിയുന്നത്. ഇതിനിടയില്‍ അമ്മയെ വധിക്കുമെന്നും ഭര്‍ത്താവ് ഭീഷണിപ്പെടുത്തി.
സബിതയ്ക്ക് സ്വകാര്യ കമ്പനിയില്‍ ജോലി തരപ്പെട്ടെങ്കിലും ഭര്‍തൃവീട്ടുകാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാത്തതോടെ ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. യുവതിയുടെ 35 പവനോളം സ്വര്‍ണാഭരണങ്ങളും ഭര്‍തൃ വീട്ടുകാര്‍ വിട്ടു നല്‍കുന്നില്ല. ഇതോടെ ഭര്‍ത്താവിന്റെ വീട്ടിനു മുന്‍പില്‍ കൈക്കുഞ്ഞുമായി സമരപിക്കാന്‍ ആണ് യുവതിയുടെ തീരുമാനം.