കട്ടപ്പന വെട്ടിക്കുഴകവല, കല്യാണത്തണ്ട് മേഖലയിൽ നാളുകളായുള്ള വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണുവാൻ കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് പരാതിയുമായി നാട്ടുകാർ രംഗത്ത്.


നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്ന് ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള ആദ്യഘട്ടം എന്ന നിലയിൽ വൈദ്യുതി പോസ്റ്റുകൾ മാറ്റുകയും വൈദ്യുതി കമ്പികൾ വലിക്കുകയും ചെയ്തു. എന്നാൽ ഇതിനുശേഷം യാതൊരുവിധ തുടർനടപടികളും ഉണ്ടായിട്ടില്ല
കട്ടപ്പന വെട്ടിക്കുഴകവല, കല്യാണത്തണ്ട് മേഖലയിലെ ആളുകളാണ് പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്. പ്രതിഷേധത്തിന് കാരണം നാളുകളായി ഇവർ അനുഭവിക്കുന്ന വോൾട്ടേജ് ക്ഷാമമാണ് നിരവധി തവണ ബന്ധപ്പെട്ട അധികൃതർ മുൻപാകെ നിവേദനകളും പരാതികളും നൽകിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നാളിൽ പോസ്റ്റ് പുതുതായി സ്ഥാപിച്ച് വൈദ്യുതി ലൈൻ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനായി വലിക്കുകയും ചെയ്തു.
കാലതാമസം നേരിട്ടപ്പോൾ നാട്ടുകാരുടെ നേതൃത്വത്തിൽ വീണ്ടും കെഎസ്ഇബി അധികൃതരുമായി വിഷയം സംസാരിച്ചപ്പോൾ ഉടൻ പരിഹരിക്കാം എന്ന് പറയുന്നതല്ലാതെ നടപടികളിലേക്ക് കടക്കുന്നില്ല എന്ന നാട്ടുകാർ പറയുന്നു.
വീടുകളിലേക്ക് കുടിവെള്ളത്തിനായി മോട്ടോർ അടക്കം പ്രവർത്തിപ്പിക്കുവാൻ കഴിയാത്ത സാഹചര്യമാണ് ഇവർക്ക് ഉള്ളത്.വീട്ടിലെ കുടിവെള്ള സംവിധാനവും കൃഷിയിടങ്ങളിൽ വെള്ളം നനയ്ക്കുന്നത് ഉൾപ്പെടെ വലിയ പ്രതിസന്ധിയിലൂടെയാണ് ഇവർ കടന്നുപോകുന്നത്.
കൂടാതെ മേഖലയിൽ വിവിധ കുടിവെള്ള പദ്ധതികളും ഉണ്ട് വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായി വരികയാണ് വോൾട്ടേജ് ഇല്ലാത്തതുമൂലം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട മോട്ടോർ പ്രവർത്തിപ്പിക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തി വെട്ടിക്കുഴക്കവല ഹാപ്പി റസിഡൻസ് അസോസിയേഷൻ അടക്കം രംഗത്ത് വന്നു കഴിഞ്ഞു.
തങ്ങളുടെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാത്ത പക്ഷം വരുന്ന ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും ഇവർ ഒരുങ്ങുകയാണ്