കൈയ്യറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചവർക്കെതിരെ മത ചിഹ്നം ദുരുപയോഗം ചെയ്തതിന് കേസ് രജിസ്റ്റർ ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ്


പരുന്തുംപാറയിൽ സർക്കാർ ഭൂമി കൈയേറി കൈയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ച വിഷയത്തിൽ മത ചിഹ്നം ദുരുപയോഗം ചെയ്തതിന് കേസ് രജിസ്റ്റർ ചെയ്യണംമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപറമ്പിൽ. കൈയേറ്റത്തെ മറക്കുന്നതിനായി ലക്ഷകണക്കിന് വിശ്വാസികൾ രക്ഷയുടെ അടയാളമായി കാണുന്ന വിശുദ്ധ കുരിശിനെ ദുരുപയോഗം ചെയ്തത് മനഃപൂർവം മത ചിഹ്നംത്തെ അവഹേളിക്കാനാണ്. മുൻപ് പാപ്പാത്തിചോലയിലും സമാനമായ സംഭവം ഉണ്ടാകുകയും ഈ കുരിശും റവന്യൂ അധികൃതർ പൊളിച്ച് മാറ്റുകയും ചെയ്തിട്ടുള്ളതാണ്. വിശ്വാസികൾ വിശ്വാസത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന കുരിശിനെ കൈയേറ്റഭൂമിയിൽ സ്ഥാപിക്കുന്നതും അത് പൊളിച്ച് മാറ്റുന്നതുമായ സംഭവവങ്ങൾ ആവർത്തിക്കപ്പെടുന്നത് വിശ്വാസികളുടെ മനസിനെ വ്രണപ്പെടുത്തും. ഇനിയും ഇത്തരം സംഭവവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൈയേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചവർക്കെതിരെ മനഃപൂർവം മതചിഹ്നം ദുരുപയോഗം ചെയ്തതിനെതിരെയും മത ചിഹ്നത്തെ അവഹേളിച്ചതിനെതിരെയും BNSS 299 പ്രകാരം കേസ് രജിസ്റ്റർ ചെയ്‌ത് തുടർനിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് വണ്ടിപ്പെരിയർ എസ്. എച്ച്.ഒ മുമ്പാകെ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് പരാതി നൽകി.