ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്


ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ‘പൊൻമാൻ’ ഒടിടിയിലേക്ക് എത്തുന്നു. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 14 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സംപ്രേക്ഷണം ആരംഭിക്കും. [Basil’ Joseph’s ‘Ponman’]
ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് ജി.ആർ. ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവുമാണ്.
ചിത്രത്തിൽ ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന അജേഷ് എന്ന കഥാപാത്രവും സജിൻ ഗോപുവിന്റെ മരിയനും പ്രേക്ഷകപ്രീതി ഏറെ നേടിയിരുന്നു. ലിജോമോൾ ജോസാണ് ചിത്രത്തിലെ നായിക. ദീപക് പറമ്പോൾ, രാജേഷ് ശർമ്മ, ആനന്ദ് മന്മഥൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘ന്നാ താൻ കേസ് കൊട്’, ‘കുമ്പളങ്ങി നൈറ്റ്സ്’, ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ രണ്ട് തവണ മികച്ച കലാസംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വ്യക്തിയാണ് പൊന്മാന്റെ സംവിധായകൻ ജ്യോതിഷ് ശങ്കർ.