നാട്ടുവാര്‍ത്തകള്‍
പുകപ്പുരയ്ക്ക് തീ പിടിച്ചു; 100 കിലോ റബർ ഷീറ്റ് കത്തിനശിച്ചു; 2 ലക്ഷത്തിന്റെ നഷ്ടം


മുട്ടം : പുകപ്പുരയ്ക്ക് തീപിടിച്ച് റബ്ബർഷീറ്റ് കത്തിനശിച്ചു. മുട്ടം ഗ്രാമപ്പഞ്ചായത്ത് അംഗം കയ്യാലക്കകത്ത് ബിജോയ് ജോണന്റെ പുകപ്പുരയ്ക്ക് ചൊവ്വാഴ്ച വൈകീട്ടാണ് തീപിടിച്ചത്.
തൊടുപുഴയിൽനിന്നു അഗ്നിരക്ഷാസേനയെത്തി തീയണച്ചു. 100 കിലോ റബ്ബർഷീറ്റും 125 കിലോ ഒട്ടുപാലും കത്തിനശിച്ചു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.