Idukki വാര്‍ത്തകള്‍
നാല് വർഷത്തിനിടെ കേരളത്തിൽ പൂട്ടിയത് 1081 ചെറുകിട വ്യവസായ സംരംഭങ്ങൾ; പൂട്ട് കൂടുതൽ വീണത് മഹാരാഷ്ട്രയിൽ


കേരളത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 1081 ചെറുകിട വ്യവസായ സംരംഭങ്ങൾ പൂട്ടിയെന്ന് കേന്ദ്രം. കേന്ദ്രത്തിൻ്റെ ഉദയം രജിസ്ട്രേഷൻ പോർട്ടൽ പ്രകാരമുള്ള കണക്കാണ് പുറത്തു വന്നത്. മഹാരാഷ്ട്രയും ഗുജറാത്തും കർണാടകയും ഉത്തർപ്രദേശുമായി താരതമ്യം ചെയ്യുമ്പോൾപൂട്ടിയ സംരംഭങ്ങളുടെ എണ്ണം കേരളത്തിൽ കുറവാണ്.
മഹാരാഷ്ട്രയിൽ 8472 എണ്ണം പൂട്ടി. ഗുജറാത്തിൽ 3148, കർണാടക 2010, ഉത്തർ പ്രദേശിൽ 1318 എന്നിങ്ങനെയാണ് പൂട്ടിയ ചെറുകിട സംരഭങ്ങളുടെ എണ്ണം. രാജ്യസഭ എം പി ഹാരീസ് ബീരാൻ നൽകിയ ചോദ്യത്തിന് മറുപടി ആയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. ചെറുകിട വ്യവസായങ്ങൾക്ക് കേന്ദ്ര സർക്കാർ ബഡ്ജറ്റിൽ കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പ സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കിയാണ് സർക്കാർ ചെറുകിട വ്യവസായ സംരംഭകരെ സഹായിക്കുന്നതെന്നും മറുപടിയിൽ പറയുന്നു.