Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന ഡോൺ ബോസ്കോ സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും കണ്ണട വിതരണവും നടത്തി


കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ -ബാംഗ്ലൂർ അലോക വിഷന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പും കണ്ണട വിതരണവും നടത്തി.കൂടുതലായും ഗ്രാമീണ മേഖലയിലുള്ളവരെയും സാമ്പത്തികമായി പിന്നോക്കം നില്കുന്നവരെയും ഉദ്ദേശിച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. പരിപാടികളോടാനുബന്ധിച്ച് സംഘടിപ്പിച്ച പൊതുയോഗത്തിൽ സ്കൂൾ മാനേജർ ഫാ. വർഗീസ് തണ്ണിപ്പാറ അധ്യക്ഷത വഹിച്ചു. കട്ടപ്പന പ്രെസ്സ് ക്ലബ് പ്രസിഡന്റ് വിപിൻ ദാസ് യോഗം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലേയ്ക്ക് വിദ്യാർഥികൾ ഇറങ്ങി ചെല്ലേണ്ടതിന്റെയും ക്രിയാത്മകമായി ഇടപെടേണ്ടതിന്റെയും അനിവാര്യത അദ്ദേഹം സൂചിപ്പിച്ചു. ഫാ വർഗീസ് ഇടത്തിച്ചിറ, ഫാ. വിപിൻ, ഫാ. അജീഷ്, സണ്ണി സേവിയർ, ജോജോ എബ്രഹാം, ശ്രീരൂപ്, ബോബി മോൾ വർക്കി എന്നിവർ സംസാരിച്ചു