നാട്ടുവാര്‍ത്തകള്‍
കാട്ടുപന്നി കൃഷി നശിപ്പിച്ചു
ഉപ്പുതറ : തോണിത്തടിയിൽ കാട്ടുപന്നി ശല്യം രൂക്ഷമായി. കഴിഞ്ഞ രാത്രി ചെമ്പൻകുളം ബാബുവിന്റെ കൃഷിയിടത്തിൽ ഏലം, കപ്പ, ചേമ്പ് തുടങ്ങിയ കൃഷികൾ കാട്ടുപന്നി നശിപ്പിച്ചു. ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകന് ഉണ്ടായത്. കുറേ വർഷങ്ങളായി തോണിത്തടി മേഖലയിൽ കാട്ടുപന്നിശല്യം കർഷകരുടെ ഉറക്കം കെടുത്തുകയാണ്. ഓരോ പ്രാവശ്യവും നൽകുന്ന അപേക്ഷപ്രകാരം കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു മടങ്ങുന്നതല്ലാതെ ഒരു രൂപപോലും നഷ്ടപരിഹാരം കിട്ടിയിട്ടില്ല.
സോളാർ, വൈദ്യുതി വേലികൾ സ്ഥാപിച്ച് കാട്ടുപന്നി ശല്യം നിയന്ത്രിക്കാൻ അനുമതി വേണമെന്ന അപേക്ഷകളിലും ഒരു നടപടിയും ഉണ്ടായില്ല.