നിരവധി തട്ടിപ്പ് കേസുകളിലെ പ്രതികളായ രണ്ടു പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു


നിരവധി തട്ടിപ്പ് കേസുകളിലെ പ്രതികളായ രണ്ടു പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് രണ്ടേമുക്കാൽ കോടിയിൽ അധികം രൂപ തട്ടിയെടുത്ത കേസിലാണ് കൊല്ലം, കരുനാഗപ്പള്ളി സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട മല്ലപ്പള്ളി തെക്കേമുറിയിൽ പ്രമോദ് വർഗീസ്, കരുനാഗപ്പള്ളി കല്ലേലി കണ്ണാടിയിൽ ഉമ്മൻ തോമസ് എന്നിവരാണ് അറസ്റ്റിലായത്. പ്രമോദിൻ്റെ ഭാര്യാ പിതാവാണ് ഉമ്മൻ തോമസ്. കരുനാഗപ്പള്ളിയിൽ ഫിഡസ് അക്കാദമി എന്ന സ്ഥാപനവും ഇവർ നടത്തുന്നുണ്ട്. ന്യൂസിലൻഡിന് കൊണ്ടുപോകാം എന്ന് വാഗ്ദാനം നൽകി രണ്ടേമുക്കാൽ കോടിയിലധികം രൂപയാണ് ഇവർ പലരിൽ നിന്നായി തട്ടിയെടുത്തത്. ഇടുക്കി ജില്ലയ്ക്ക് പുറമെ കൊല്ലം കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കട്ടപ്പന Dysp നിഷാദ് മോൻ VM ൻ്റെ മേൽനോട്ടത്തിൽകട്ടപ്പന പോലീസ് ഇൻസ്പെക്ടർ മുരുഗൻ ടി.സി., പ്രിൻസിപ്പൽ എസ്.ഐ. എബി ജോർജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിബു പി എസ്. , സിവിൽ പോലീസ് ഓഫീസർമാരായ റാൾസ് സെബാസ്റ്റ്യൻ, ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.