Idukki വാര്‍ത്തകള്‍
തൂപ്പുകാരെ ആവശ്യമുണ്ട്


കെ എസ് ഇ ബി മൂലമറ്റം ജനറേഷൻ ചീഫ് എഞ്ചിനീയറുടെ ഓഫീസ് നിത്യവും അടിച്ച് വാരി വൃത്തിയാക്കുന്നതിന് തൂപ്പുകാരെ നിയോഗിക്കുന്നതിന് മുദ്ര വച്ച ടെണ്ടർ ക്ഷണിച്ചു. 2025 ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31 വരെയാണ് നിയമനം. ടെണ്ടർ ഫോറം ഈ മാസം 15 വൈകീട്ട് 5 വരെ ലഭിക്കും. ഫോമിൻ്റെ വില 500 രൂപയും ജി എസ് ടിയും. നിരതദ്രവ്യം 5 100 രൂപ.അവസാന തിയ്യതി ഈ മാസം 19 വൈകീട്ട് 5 മണി. 20 ന് പകൽ 11 ന് ടെണ്ടർ തുറക്കും. വിലാസം: ചീഫ് എഞ്ചിനീയർ (ഇലക്ടിക്കൽ), ചീഫ് എഞ്ചിനീയർ (ജനറേഷൻ) മൂലമറ്റം: ഇടുക്കി.685589. ഫോൺ: 04862 252273, 296573. ടെണ്ടറുകൾ രജിസ്ട്രേഡ് പോസ്റ്റ് / സ്പീഡ് പോസ്റ്റ് / കൊറിയർ എന്നിവ ഏതെങ്കിലുംവഴി അയക്കണം.