Idukki വാര്‍ത്തകള്‍
സൗജന്യ നേത്ര പരിശോധനയും, കണ്ണട വിതരണവും നടത്തപ്പെടുന്നു


കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ ബാംഗ്ലൂർ അലോകാ വിഷന്റെ സഹകരണത്തോടെ വിദ്യാ ദൃഷ്ടി എന്ന പേരിൽ സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണവും ഈ വരുന്ന ശനിയാഴ്ച ( 08/03/2025) ഉച്ചകഴിഞ്ഞു 2 മണി മുതൽ 5 മണി വരെ ഡോൺ ബോസ്കോ സ്കൂളിൽ സംഘടിപ്പിക്കുന്നു. നേത്ര പരിശോധന രംഗത്തെ പ്രമുഖർ നയിക്കുന്ന ഈ ക്യാമ്പിൽ എല്ലാ വിധ നേത്ര പരിശോധനകളും സൗജന്യമായി നടത്താനാകും. കൂടുതൽ വിവരങ്ങൾക്ക് ഡോൺ ബോസ്കോ സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക. 04868272808, 73064 51241