ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ അൽ അസർ കോളേജിൽ കുട്ടികൾക്കും സ്റ്റാഫിനുമായി “ചോയ്സ് ഓഫ് ലൈഫ്” എന്ന പേരിൽ ആന്റി ഡ്രഗ് ക്യാമ്പയിൻ നടത്തി


ചോയ്സ് ഓഫ് ലൈഫ് എന്ന ഈ ലഹരിവിരുദ്ധ ക്യാമ്പയിൻ ഇടുക്കി SPC വാർഷിക ക്യാമ്പിൽ ബഹുമാനപ്പെട്ട എറണാകുളം റേഞ്ച് DIG Dr S.സതീഷ് ബിനോ IPS അവർകൾ ഉദ്ഘാടനം നിവ്വഹിക്കുകയും , ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് T.K. IPS അവർകളുടെ മേൽനോട്ടത്തിൽ ജില്ലയിലെ വിദ്യാലയങ്ങളിൽ ക്ലാസുകൾ നടത്തിവരികയുമാണ്..
ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് പ്രോജക്ടിന്റെ മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്‌പെക്ടർ അജി അരവിന്ദ് ക്ലാസ് നയിച്ചു .
450 കുട്ടികളും കോളേജ് സ്റ്റാഫും ക്യാമ്പയിനിൽ പങ്കാളികളായി..
ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ കേരളാ പോലീസിന്റെ “യോദ്ധാവ് ” വാട്‌സ്ആപ്പ് നമ്പരിലേക്ക് 𝟗𝟗𝟗𝟓𝟗𝟔𝟔𝟔𝟔𝟔 സന്ദേശം അയക്കുക. ഇത്തരത്തില്‍ അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. കൂടാതെ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ ജില്ലാ നർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിലും അറിയിക്കാവുന്നതാണ്