വനിതാ നീര സമൃദ്ധി പദ്ധതിയുടെ ഭാഗമായി കട്ടപ്പനയിൽ വീടുകട പദ്ധതിക്ക് തുടക്കമായി


വനിതാ നീര സമൃദ്ധി പദ്ധതിയുടെ ഭാഗമായി കട്ടപ്പനയിൽ വീടുകട പദ്ധതിക്ക് തുടക്കമായി. ചെറിയ മുതൽ മുടക്കിൽ കൂടുതൽ വരുമാനം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം
അക്വാ പിച്ച് ബൂസ്റ്റർ എന്ന ഉൽപ്പന്നമാണ് വീടുകട എന്ന സ്ത്രീ ശാക്തികരണ പദ്ധതിയിലൂടെ ഗെറ്റ് ബിഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
ജലം ശൂദ്ധികരിക്കാൻ യാതൊരുവിധ ആരോഗ്യപ്രശ്നവും ഇല്ലാത്ത ഉൽപ്പന്നമാണ് അക്വാ പിഎച്ച് ബൂസ്റ്റർ. ജലത്തിൻ്റെ പിഎച്ച് ലെവൽ 7 ൽ താഴെ ആകുമ്പോൾ ആ ജലം അസിഡിറ്റി ഉള്ളതായി മാറും.
അസിഡിറ്റിയുള്ള ജലത്തിൽ ഇക്കോളി ബക്റ്റീരിയാ വളരാനുള്ള സാധ്യതയുണ്ട്.
എന്നാൽ അക്വാ പി എച്ച് ബൂസ്റ്റർ ജലത്തിൻ്റെ PH ലെവലിനെ കൃത്യം 7 ൽ എത്തിക്കുന്നു.
അതോടെ ഇക്കോളി ബാക്റ്റിരിയായും മറ്റു രോഗാണുക്കൾക്കും ഒന്നും ജീവിക്കാൻ കഴിയാത്ത ശുദ്ധജലമായി മാറുകയും ചെയ്യുമെന്ന് കമ്പനി BDM ജിൽന .ഓ .പറഞ്ഞു.
50% സബ്സീഡിയോടുകൂടി ഓരോ വാർഡിലും ഓരോ വനിതാ സംരംഭക
എന്ന പദ്ധതിയുടെ നഗരസഭ തല ഉദ്ഘാടനം പള്ളിക്കവലയിൽ കൗൺസിലർ സോണിയ ജെയ്ബി നിർവ്വഹിച്ചു. വിശ്വകർമ്മ മഹസഭ കട്ടപ്പന ശാഖ പ്രസിഡൻ്റ് രാജപ്പൻ ആചാരി ഭഭ്രദീപം തെളിയിച്ചു.
കമ്പനിയുടെ 59 മത് വീടു കടയാണ് പള്ളിക്കവലയിൽ ശോഭയുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:9496456057