Idukki വാര്‍ത്തകള്‍
ലഹരി വ്യാപനത്തിനും വർധിച്ചു വരുന്ന അക്രമത്തിനുമെതിരെ നോ ഡ്രഗ്സ് നോ ക്രൈം എന്ന സന്ദേശവുമായി ജവഹർ ബാലമഞ്ച് കട്ടപ്പന ബ്ലോക്ക് കമ്മറ്റി സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു


ലഹരി വ്യാപനത്തിനും വർധിച്ചു വരുന്ന അക്രമത്തിനുമേതിരെ നോ ഡ്രഗ്സ് നോ ക്രൈം എന്നെ സന്ദേശവുമായി ജവാഹർ ബാലമഞ്ച് കട്ടപ്പന ബ്ലോക്ക് കമ്മറ്റി സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. മാർച്ച് അഞ്ച് ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കട്ടപ്പന പള്ളിക്കവലയിൽ നടക്കുന്ന പരിപാടി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ ഉൽഘാടനം ചെയ്യും. കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ ലഹരിവിരുദ്ധ സന്ദേശം നൽകും. വിദ്യാർഥികളും പൊതുജനങ്ങളുമടക്കം നിരവധി ആളുകൾ കാമ്പയിനിൽ പങ്കാളികളാവുമെന്ന് ജവഹർ ബാലമഞ്ച് ബ്ലോക്ക് പ്രസിഡണ്ട് കെ എസ് സജീവ് അറിയിച്ചു.