ലഹരി മാഫിയയുടെ വധഭീഷണിക്കെതിരെ സി പി ഐ എം പ്രതിഷേധം


ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗവും വാഗമൺ ലോക്കൽ കമ്മറ്റി അഗവുമായ അഫസൽ മുഹമ്മദിനെയും സിഐടിയു പ്രവർത്തകൻ ബാലസുന്ദർ എന്നിവർക്കെതിരെ വധ ഭീഷണി ഉയർത്തി ആക്രമിക്കാൻ ശ്രമിച്ചതിലും വിവരം അറിഞ്ഞ് എത്തിയ വാഗമൺ എസ് ഐ ജോസിനെ കൈയ്യേറ്റം ചെയ്ത ക്രിമിനൽ സംഘത്തിനെതിരെ സി പി ഐ എം വാഗമണ്ണിൽ പ്രതിഷേധ യോഗം നടത്തി. സി പി ഐ എം ഏരിയ സെക്രടറി എം ടി സജി ഉദ്ഘാടനം ചെയ്തു. റെജി സൈമൺ അധ്യക്ഷനായി. അക്രമികളെ നാട്ടുകാരും ചേർന്നാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. സംഭവത്തിന് ശേഷം പൊലീസ് നടത്തിയ പരിശോധനയിൽ ഒന്നര കിലേകഞ്ചാവും നാടൻതേക്കും എംഡി എ എന്നിവയും കൈവശ വച്ചതിന് പ്രതികളുടെ പിതാവിന്റയും ഹോദരന്റെയും സഹായി യും പിടിയിലായി.ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം ബി അനുപ് ഏരിയ കമ്മറ്റി അംഗം എൻ എം കശൻ , ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി പി പി പ്രശാന്ത്, ലോക്കൽ കമ്മറ്റിയംഗം വി സജീവ് കുമാർ , എസ് എഫ് ഐ ഏരിയാ പ്രസിഡണ്ട് മനു എന്നിവർ സംസാരിച്ചു