പിഗ് ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന ശില്പശാലയും,ഇടുക്കി ജില്ലാ കൺവൻഷനും തടിയംമ്പാട് പാപ്പൻസ് ഹാളിൽ നടന്നു


പിഗ് ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന ശില്പശാലയും,ഇടുക്കി ജില്ലാ കൺവൻഷനും തടിയംപാട് പാപ്പൻസ് ഹാളിൽനടന്നു ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആൻസി തോമസ് സംസ്ഥാന ശില്പശാലയും ഇടുക്കി ജില്ലാ കൺവൻഷനും ഉദ്ഘാടനം ചെയ്തു. വി ഒ പിഗ്ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന ശില്പശാലയും , ഇടുക്കി ജില്ല കൺവൻഷനു മാണ് വാഴത്തോപ്പ് പാപ്പൻസ് ഹാളിൽ നടന്നത്. PFA സംസ്ഥാന പ്രസിഡൻറ് ടി.എം. ജോഷി അധ്യക്ഷത വഹിച്ച യോഗം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് ഉദ്ഘാടനം ചെയ്തു.
വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജോർജ് പോൾ മുഖ്യപ്രഭാഷണം നടത്തി. സിനിയർ വെറ്റനറി സർജൻ ഡേക്ടർ. ലീന പോൾ , ഡോക്ടർ രമ്യ , ശുചിത്വ മിഷ്യൻ സംസ്ഥാന കോഡിനേറ്റർ എൻ. ജഗജീവൻ , എന്നിവർ ക്ലാസ്സുകൾ നയിച്ചു. സംസ്ഥാ സെക്രട്ടറി പി. അർ ബിശ്വപ്രകാശ് സംഘടന റിപ്പോർട്ട് അവതരണം നടത്തി , ആശംസ അറിയിച്ച് PFA സംഘാടക സമതി ചെയർമാൻ വിശാൽ ജോർജ്ജ്, മാർട്ടിൻസ് ഞാളൂർ, ജീൻസ് ജോർജ്ജ്, ജിജോ തോമസ് എന്നിവർ സംസാരിച്ചു. തുടർന്ന് ഇടുക്കി ജില്ല കൺവൻഷന് തുടക്ക ആയി സംസ്ഥാന ജില്ലനേതാക്കളും നിരവധി അംഗങ്ങളും പരിപാടിയിൽ പങ്ക് എടുത്തു.