Idukki വാര്‍ത്തകള്‍ പണിക്കൻകുടി ശ്രീ മംഗലേശ്വരി ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് തുടക്കമായി
പണിക്കൻകുടി ശ്രീ മംഗലേശ്വരി ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് തുടക്കമായി


പണിക്കൻകുടി ശ്രീ മംഗലേശ്വരി ദേവീ ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് തുടക്കമായി. നാളെ മഹാപൊങ്കാല രാസിലെ 8.30 മുതൽ നടക്കും വൈകിട്ട് ദീപാരാധന ഭഗവതിസേവ, വിളക്കിനെഴുന്നള്ളിപ്പ്
തുടങ്ങിയ ചടങ്ങുകളും രാത്രി നൃത്തനൃത്യങ്ങളും ഉണ്ടാകും
ഉത്സവത്തിൻറെ മൂന്നാം ദിവസമായ ചൊവ്വാഴ്ച
ഉച്ചയ്ക്ക് പ്രസാദ ഊട്ടും
വൈകിട്ട് അതിവിപുലമായ താലപ്പൊലി ഘോഷയാത്ര നടക്കും
വൈകിട്ട് ആറിന് പുല്ലുകണ്ടം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് പണിക്കൻകുടി ഗുരു മന്ദിരത്തിലും പണിക്കൻകുടി വിശ്വകർമ്മ ശാഖ മന്ദിരത്തിലെത്തിയശേഷം തുടർന്ന് അമ്പാടിക്കവല
ക്ഷേത്രത്തിൽ എത്തിയ ശേഷം ദേവി സന്നിധിയിൽ സമാപിക്കും വൈകിട്ട് ആറിന് താലപ്പൊലി ഘോഷയാത്ര പുണ്യ പുരാതന വേഷങ്ങളുടെ അകമ്പടിയോടുകൂടി നടക്കും
രാത്രി 8-30 ന് കുംഭഭരണി പൂജയും
രാത്രി 9 30ന് കണ്ണൂർ ഹൈബീറ്റ്സിൻ്റെ ഗാനമേളയും ഉണ്ടായിരിക്കും