പൂമാല ഗവ. ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിന് ആദരം


ദേശീയ സമ്പാദ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൂമാല ഗവ. ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിനെ ആദരിച്ചു.സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിൽ 2023_24ൽ ഇടുക്കി ജില്ലയിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിനാണിത്. പി ടി എ.പ്രസിഡണ്ട് ജയ്സൺ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. തൊടുപുഴ എ ഇ ഒ കെ ബിന്ദു പുരസ്കാരങ്ങൾ നല്കി.ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് ആന്റണി, സ്കൂൾ പ്രിൻസിപ്പൽ ദീപ ജോസ്, ഹെഡ് മിസ്ട്രസ് രാജി പത്മനാഭൻ,നോഡൽ ഓഫീസർമാരായ സഫീന എച്ച്., ഷക്കീല കെ.ഹസൻ,സെക്ഷൻ ഓഫിസർ റിയാസ് എം.എന്നിവർ സംസാരിച്ചു.
പെൺകുട്ടികൾക്ക് സെക്കിളിംഗ് പരിശീലിക്കുന്നതിനായി ലേഡീസ് സൈക്കിൾ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് സ്കൂളിന് കൈമാറി.കൂടുതൽ തുക നിക്ഷേപിച്ച കുട്ടികൾക്ക് സമ്മാനങ്ങളും കൈമാറി.
പൊതു വിദ്യാഭ്യാസ വകുപ്പ്, ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ്,ട്രഷറി വകുപ്പ് എന്നീ മൂന്ന് വകുപ്പുകൾ സംയുക്തമായിട്ടാണ് സംസ്ഥാനത്തെ സ്കൂളുകളിൽ സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീം നടപ്പിലാക്കുന്നത്. കുട്ടികളിൽ നിന്ന് ആഴ്ച തോറും സമാഹരിക്കുന്ന തുക സ്കൂളിന്റെ പേരിൽ ആരംഭിച്ചിരിക്കുന്ന ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിക്കുക. കുട്ടികളിൽ സമ്പാദ്യശീലവും മിതവ്യയവും വളർത്തിയെടുക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീം.