നാട്ടുവാര്‍ത്തകള്‍
ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റപത്രം ചൊവ്വാഴ്ച
ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കുമെന്ന് പൊലീസ് . അയല്‍വാസിയും ചുരക്കുളം എസ്‌റ്റേറ്റിലെ അര്‍ജുനാണ് കേസിലെ പ്രതി.
ബലാത്സംഗം, കൊലപാതകം, പോക്‌സോ ഉള്‍പ്പടെ ആറ് വകുപ്പുകളാണ് പ്രതി അര്‍ജുനെതിരെ ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്.
കേസില്‍ 36 സാക്ഷികള്‍, 150 ത്തിലധികം പേരുടെ മൊഴി ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ പിടികൂടി 38 ദിവസത്തിനുള്ളിലാണ് കുറ്റപത്രം നല്‍കുന്നത്.
പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും സ്വാഭാവിക ജാമ്യം കിട്ടാതിരിക്കുന്നതിനും വേണ്ടിയാണ് കുറ്റപത്രം നേരത്തെ സമര്‍പ്പിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.