Idukki വാര്‍ത്തകള്‍
ഹയർസെക്കണ്ടറി അധ്യാപക നിയമനം


ജ്യോഗ്രഫി, ഗാന്ധിയൻ സ്റ്റഡീസ്, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽ ഹയർസെക്കണ്ടറി അധ്യാപക നിയമനം നടത്തുന്നു.
50 വയസ്സിന് താഴെയുള്ള കാഴ്ചപരിമിതർ, കേൾവിപരിമിതർ, ലോക്കോമോട്ടോർ, സെറിബ്രൽ പൾസി, മസ്കുലർ ഡിസ്ട്രോഫി, ലെപ്രസി ക്യൂവേർഡ്, ആസിഡ് അറ്റാക്ക് വിക്ടിം, ഓട്ടിസം, ഇന്റലിൽ ഡിസബിലിറ്റി, സ്പെസഫിക് ലേണിംഗ് ഡിസബിലിറ്റി, മെന്റൽ ഇൽനസ്സ്, മൾട്ടിപ്പിൽ ഡിസബിലിറ്റി എന്നീ ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡും എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും യു ഡി ഐ ഡി കാർഡും സഹിതം മാർച്ച് 12ന് മുൻപായി നേരിട്ട് ഹാജരാകണം.