Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
മെഡിക്കൽ ബോർഡ് സർട്ടിഫിക്കേഷൻ ക്യാമ്പ്


തൊടുപുഴ ഐ.സി.ഡി.എസ്. ബ്ലോക്കിലെ ഭിന്നശേഷിക്കാർക്കായി മാർച്ച് 5 ന് മെഡിക്കൽ ബോർഡ് സർട്ടിഫിക്കേഷൻ ക്യാമ്പ് നടത്തുന്നു. മുട്ടം റോഡിലെ തൊടുപുഴ ലയൻസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പിൽ ഭിന്നശേഷിക്കാരെ പരിശോധിച്ച് യു ഡി ഐ ഡി കാർഡും സർട്ടിഫിക്കേറ്റും നൽകും. യു ഡി ഐ ഡി വെബ്സൈറ്റിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത രസീത് ക്യാമ്പിൽ വരുമ്പോൾ കൊണ്ടുവരണം. പുറമെ ആധാർ കാർഡ്, ഫോട്ടോ , ചികിത്സ രേഖകൾ എന്നിവയും കൊണ്ടുവരണം
ഐ ക്യു പരിശോധന , കേൾവി പരിശോധന എന്നിവയുടെ റിസൾട്ട് ആറുമാസത്തിനുള്ളിൽ നടത്തേണ്ടതാണ്.
രാവിലെ 9 തൽ 10.30 വരെ മാത്രമേ രജിസ്ട്രേഷൻ ഉണ്ടാകൂ. കൂടുതൽ വിവരങ്ങൾക്ക് 9387388889, 9072302562 എന്നീ നമ്പറുകളിൽ ബന്ധപെടുക