കട്ടപ്പന ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സൗജന്യ ENT മെഡിക്കൽ ക്യാമ്പ്(Ear,Nose,Throat)2025 മാർച്ച് രണ്ടാം തീയതി ഞായറാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒന്നര വരെ കട്ടപ്പന ലയൺസ് ഹാളിൽ നടക്കും.


എറണാകുളം നൗഷാദ് ENT ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ പ്രശസ്തനായ മൈക്രോ സർജൻ ഡോക്ടർ മുഹമ്മദ് നൗഷാദിന്റെ നേതൃത്വത്തിൽ, നാല് ഡോക്ടേഴ്സും 14 സ്റ്റാഫും അടങ്ങുന്ന മെഡിക്കൽ സംഘം ആണ് ഈ ക്യാമ്പിന് എത്തുന്നത്. കുട്ടികളിലും മുതിർന്നവരിലും ഉള്ള കൂർക്കം വലി, ചെവി വേദന ചെവിയിലെ പഴുപ്പ്, കേൾവിക്കുറവ്, മൂക്കിൽ ദശ വളരുന്നത്, മൂക്കിൻറെ പാലം വളവ് ,സൈനസൈറ്റിസ്, തലവേദന , തലകറക്കം എന്നിവയ്ക്കുള്ള സൗജന്യ രോഗ നിർണയവും മരുന്നു വിതരണവും നടത്തുന്നതാണ്.
കൂടാതെ അർഹരായവർക്ക് സൗജന്യ നിരക്കിൽ ശസ്ത്രക്രിയയും ശ്രവണ സഹായിയും നൽകുന്നതാണ് . ഡോക്ടർ മുഹമ്മദ് നൗഷാദ് കേരള സർക്കാരിന്റെ ശ്രുതിതരംഗം പദ്ധതിയിൽ ആദ്യ cochlear ഇമ്പ്ലന്റേഷൻ സർജറി നിർവഹിച്ച ഡോക്ടറാണ്.
കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും സൗജന്യ cochlear ഇമ്പ്ലേഷൻ സർജറികൾ നടത്തുന്ന authirized സെന്റർ ആണ് എറണാകുളത്തുള്ള ഡോക്ടർ നൗഷാദ് ENT ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻറർ. ഡോക്ടർ മുഹമ്മദ് നൗഷാദിനൊപ്പം
Dr. Tariq Mohammed ,
Dr Vinay Thampuran ,
Dr. Saju തുടങ്ങിയവരും ഈ ക്യാമ്പിൽ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ കട്ടപ്പന ലയൻസ് ക്ലബ് പ്രസിഡണ്ട് സെൻസ് കുര്യൻ, ട്രഷറർ കെ ശശിധരൻ, ഡിസ്ട്രിക്ട് പ്രൊജക്റ്റ് സെക്രട്ടറി ജോർജ് തോമസ്, ജോയിൻ സെക്രട്ടറി അലൻ വിൻസൻറ്, ബോർഡ് മെമ്പർ ടോമി മാത്യു തുടങ്ങിയവർ പങ്കെടുത്തു.