ആശാവർക്കർമാരുടെ ന്യായമായ സമരത്തിന് കത്തോലിക്കാസഭാ നവീകരണപ്രസ്ഥാനമായ ഓപ്പൺ ചർച്ച് മൂവ്‌മെന്റ് പിൻതുണ പ്രഖ്യാപിച്ചു


കേരളത്തിലെ പൊതുസമൂഹത്തിന്റെ അഭിവാജ്യ ഘടകമായിമാറിയ ആശാവർക്കർമാർ നിലനിൽപ്പിനായി സെക്രട്ടറിയേററിനു മുന്നിൽ സമരം നടത്തിവരുകയാണ്. കോവിഡ് കാലത്ത് അവർ ചെയ്ത സേവനം മനസാക്ഷിയുള്ള ആർക്കും മറക്കുവാൻ കഴിയുന്നതല്ല. ഇപ്പോഴും നാടിനുവേണ്ടി രാപകൽ കഠിനാധ്വാനം ചെയ്യുന്ന ഇവരുടെ വീടുകൾ ഇന്ന് പട്ടിണിയിലാണ.് ചെയ്ത ജോലിക്കു ലഭിക്കുവാനുള്ള ശമ്പളമാണ് അവർ ആവശ്യപ്പെടുന്നത്. വിശപ്പടക്കുവാനുള്ള ഇവരുടെ പോരാട്ട സമരത്തിന് സംഘടന പരിപൂർണ്ണ പിൻതുണ നൽകുകയാണ്. ആശാവർക്കർമാരുടെ ന്യായമായ സമരത്തിന് അടിയന്തിരമായി പരിഹാരമുണ്ടാക്കി സമരം അവസാനിപ്പിക്കണമെന്ന് ഓപ്പൺ ചർച്ച് മൂവ്‌മെന്റ് സർക്കാരിനോട് ആവശ്യപ്പെടുകയാണ്.
അഡ്വ. ജോസ് പാലിയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ റെജി ഞള്ളാനി , ആന്റോ മാങ്കൂട്ടം, വി.സി. സുനിൽ, സണ്ണി മണർകാട്ട്, സേവ്യർ എ. സി, അഡ്വ. ബോബി പോൾ ഓ. ഡി. കുര്യാക്കോസ്, അഗസ്റ്റ്യൻ വി.എ, സി. ജെ. മാത്യു.,
തോമസ് ചാക്കോ, പ്രഫ. പി.സി. ദേവസ്യ ,അഡ്വ. ജോസ് ജോസഫ് എന്നിവർ സംസാരിച്ചു.