Idukki വാര്‍ത്തകള്‍
വേറിട്ട ആശയവതരണവുമായി അരുവിത്തുറ കോളേജിൽ “സ്റ്റിൽ ലിവിങ്ങ്” പ്രകാശനം ചെയ്തു


സഹജീവികളോടുള്ള സ്നേഹത്തിന്റെ ആഴം തൊട്ടറിയുന്ന സ്റ്റിൽ ലിവിങ് ഷോർട്ട് ഫിലിമിന്റെ പ്രകാശനവും ആദ്യ പ്രദർശനവും അരുവിത്തുറ സെൻറ് ജോർജസ് കോളേജ് ഡിജിറ്റൽ തീയറ്ററിൽ നടന്നു. കോളേജിലെ മൂന്നാം വർഷ മാസ് കമ്യൂണിക്കേഷൻ വിദ്യാർത്ഥി ബേസിൽ എൽദോ എഴുതി സംവിധാനം ചെയ്ത ഷോർട്ട് ഫിലിമിൽ പ്രമുഖ ചലച്ചിത്ര താരം കോട്ടയം രമേശാണ് പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ചത്.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടയം രമേശ് ഷോർട്ട് ഫിലിം പ്രകാശന കർമ്മം നിർവഹിച്ചു.ചടങ്ങിൽ കോളേജ് ബസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് മാതൃഭൂമി ക്ലബ് എഫ്എം സീനിയർ കോപ്പി റൈറ്റർ അഖിൽ കൃഷ്ണൻ,മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ജൂലി ജോൺ,ചിത്രത്തിൻറെ സംവിധായകൻ ബേസിൽ എൽദോ തുടങ്ങിയവർ സംസാരിച്ചു. കൂടാതെ ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി സംവദിക്കാനും കുട്ടികൾക്ക് അവസരമുണ്ടായി.