Idukki വാര്‍ത്തകള്‍
കാഞ്ചിയാറിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


കാഞ്ചിയാർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിന്റെ സഹകരണത്തോടെ മൊബൈൽ മെഡിക്കൽ ക്യാമ്പ്, നേത്ര പരിശോധന ക്യാമ്പ്, ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ്, ടി ബി, ലെപ്രസി, കാൻസർ നിർണ്ണയ സ്ക്രീനിംഗ് ക്യാമ്പ് ,ആരോഗ്യ ബോധവത്കരണം എന്നിവ 27-2-2025 ന് കക്കാട്ടുകട സുമതി കടയിൽ പാറയിൽ ബിൽഡിംങ്ങിൽ വെച്ച് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് ജോസഫ് ആരോഗ്യ ബോധവൽക്കരണക്ലാസ് നയിച്ചു. ജനപ്രതിനിധികളായ ഷാജി വേലംപറമ്പിൽ, രമ മനോഹരൻ ,ഡോ വിപിൻ എന്നിവർ സംസാരിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ജയ, എം എൽ എസ് പി മാരായ നിത്യ, റിയ , ജൂബിലി ആശപ്രവർത്തകരായ അമ്പിളി, ലത, വത്സമ്മ , സുമതി, ലൈസാമ്മ എന്നിവർ നേതൃത്വം നൽകി.