വാഗമണ്ണിൽ ലഹരി മാഫിയുടെ അക്രമത്തിൽ എസ്ഐക്ക് പരിക്ക്


വാഗമൺ ടൗണിൽ ബുധനാഴ്ച വാഹനത്തിൽ എത്തിയ സംഘം നിർത്തിയിട്ടിരുന്ന വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട് സമീപത്തുണ്ടായിരുന്ന കടയിലെ സ്ത്രീയോട് അപമര്യാതയായി പെരുമാറുകയും അവരുടെ കട അക്രമിക്കാൻ ഉള്ള ലഹരി മാഫിയ മുതിർന്ന സംഭവം അറിഞ്ഞ് എത്തിയ പൊലീസ് ഉദ്യോഗസ്ഥന് അക്രമികളുടെ
മർദ്ദനം . വാഗമൺ പൊലീസ് സ്റ്റേഷനിലെ എസ് ഐ ജോസിനാണ് പരിക്ക്. സംഭവമറിഞ്ഞ് സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവർത്തകൻ അഫ്സൽ മുഹമ്മദ് തടയാൻ ശ്രമിച്ചതിനെ തുടർന്ന് അക്രമികൾ അഫ്സൽ മുഹമ്മദിനെയും മർദ്ദിച്ചു. അവശനായ എസ് ഐ യെ വാഗമണ്ണിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഗമൺ സ്വദേശികളായ റോബിൻ, വിനീത് എന്നിവരാണ് അക്രമം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് പീരുമേട് കോടതിയിൽ ഹാജരാക്കി. അക്രമികൾ ഉപയോഗിച്ച വാഹനവും കസ്റ്റടിയിൽ എടുക്കുമെന്ന് വാഗമൺ എസ് എച്ച് ഒ ക്ലിറ്റസ് ജോസഫ് പറഞ്ഞു. അറസ്റ്റിലായ പ്രതികൾ മുൻപ് എം ഡി എ കൈവശം വച്ചതിന് പിടിക്കപ്പെട്ടവരാണ്. ഇവർക്ക് അന്തർസംസ്ഥാന ലഹരി മാഫിയയുമായി ബന്ധമുണ്ടന്നുള്ള സൂചന ലഭിചിട്ടുണ്ട്. പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരിക്കെതിരെ വാഗമണ്ണിൽ ഡിവൈഎഫ്ഐ നടത്തിയ യോഗ സ്ഥലത്ത് വന്ന് ഫോണിൽ വീഡിയോ ദൃശ്യം ചിത്രീകരിക്കുകയും അഫ്സൽ മുഹമ്മദിനെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.