മാനാന്തടം- ഭജനമഠം റോഡ് നവീകരണത്തിനായി 30 ലക്ഷം രൂപാ അനുവദിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. കട്ടപ്പന നെസ്റ്റ് റസിഡൻസ് അസോസിയേഷൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി


അയൽപക്കങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും അംഗങ്ങളുടെ ഉല്ലാസത്തിനും വിനോദത്തിനും ക്ഷേമത്തിനുമായി രൂപീകരിച്ച റസിഡൻസ് അസോസിയേഷനാണ് കട്ടപ്പന നെസ്റ്റ് റസിഡൻസ് അസോസിയേഷൻ. അസോസിയേഷന്റെ ഉദ്ഘാടനവും, മെമ്പർഷിപ്പ് ബുക്കിൻ്റെയും വീടുകളിൽ പതിപ്പിക്കേണ്ട നെയിം ബോർഡിൻ്റെയും വിതരണോദ്ഘാടനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നിർവ്വഹിച്ചു. ചെയ്തു.
അസോസിയേഷൻ്റെ അപേക്ഷ പരിഗണിച്ച് മാനാന്തടം- ഭജനമഠം റോഡ് നവീകരണത്തിനായി 30 ലക്ഷം രൂപാ അനുവദിച്ചതായും മന്ത്രി പറഞ്ഞു. റസിഡൻസ് അസോസിയേഷൻ്റെ പരിധിയിൽ വരുന്ന റോഡുകളുടെ ഇരുവശങ്ങളും പൂച്ചെടി നട്ടുപിടിപ്പിക്കുന്ന ഗാർഡനിങ് പ്രോജക്റ്റിന്റെ ഉദ്ഘാടനം കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി നിർവഹിച്ചു. നെസ്റ്റ് പ്രസിഡന്റ് വിപിൻ വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ മാനേജർ ഫാദർ വർഗീസ് തണ്ണിപ്പറ മാതാപിതാക്കളും കുട്ടികളും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. സെക്രട്ടറി ജോബി എം ജേക്കബ് സ്വാഗതം പറഞ്ഞു. കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ ജെ ബെന്നി, നഗരസഭ കൗൺസിലർമാരായ ഷാജി കൂത്തോടി, ഷമേജ് കെ ജോർജ്, രജിത രമേശ് , നെസ്റ്റ് രക്ഷാധികാരി അബ്ദുൾ സലാം എം, സുരേന്ദ്രൻ സി ജി, മനോജ് പതാലിൽ, ടി കെ കുര്യൻ, ഖജാൻജി ബൈജു വി എസ്, തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടനത്തിനു ശേഷം വിവിധ കലാപരിപാടികളും സ്നേഹവിരുന്നു നടന്നു.
നെസ്റ്റ് വൈസ് പ്രസിഡൻ്റ് രമേശ് തങ്കച്ചൻ, ജോയിൻ സെക്രട്ടറി പോൾ മാത്യു, ഇന്റേണൽ ഓഡിറ്റർ ഷിജോ ആൻറണി, അക്കൗണ്ടൻറ് ശിവൻകുട്ടി എസ് കെ, എക്സിക്യൂട്ടീവ് അംഗങ്ങളായ ജോർജ് വർഗീസ്, സന്തോഷ് എസ് കെ , ഷിബു സ്കറിയ, കാർത്തികേയൻ വാരുത്തുകാലായിൽ , റിനോയി രാജു, ജെൻസ് കുര്യൻ, ഷിജു പി.കെ, മനോജ് സഞ്ചയക്കടവിൽ, ശ്രീജ മോഹൻ, നിഷ ബൈജു, ശ്രീകല ശിവൻകുട്ടി, ശ്രീകല സന്തോഷ്, സുശീല, ആനി ജോബി, ആൻസി, ജയ്സ് പോൾ, സിന്ധു രഘു നാഥ്, വിനായക് പ്രസാദ്, ദേവാനന്ദ് സിജു, ആൽബിൻ ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.