കുടുംബശ്രീ പ്രീമിയം കഫേ ഹോട്ടൽ : അപേക്ഷ ക്ഷണിച്ചു


കുടുംബശ്രീ പ്രീമിയം കഫേ എന്ന പേരില്‍ ബ്രാന്‍ഡഡ് ഹോട്ടലുകള്‍ ആരംഭിക്കുന്നു. . ഉയര്‍ന്ന നിലവാരമുള്ള പ്രീമിയം റസ്റ്ററന്റുകള്‍ പ്രീമിയം കഫേ എന്ന പേരില്‍ ജില്ലയില്‍ ആരംഭിക്കുന്നതിന് താൽപര്യമുള്ള സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.. അപേക്ഷര്‍ കുടുംബശ്രീ അംഗമോ ,കുടുംബാംഗമോ ,ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. വ്യക്തിഗതമായോ , ഗ്രൂപ്പായോ ( ഗ്രൂപ്പ് അംഗങ്ങള്‍ കുടുംബശ്രീ അംഗമോ ,കുടുംബാംഗമോ ,ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയരിക്കണം) അപേക്ഷിക്കാം. ഭക്ഷണ ശാലകള്‍ നടത്തിയുള്ള പ്രവര്‍ത്തന പരിചയം അഭികാമ്യം. നിലവില്‍ ഹോട്ടലുകള്‍ നടത്തുന്നവര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രീമീയം കഫേ ആക്കി മാറ്റുന്നതിന് സൗകര്യമുണ്ടായിരിക്കും. തെരെഞ്ഞെടുക്കപ്പെടുന്ന ഗുണഭേക്താക്കള്‍ക്ക് ആവശ്യമായ പരിശീലനം , പ്രീമിയം കഫേ ബ്രാന്‍ഡിംഗ് ചെയ്യുന്നതിന് വേണ്ട അടിസ്ഥാന ചെലവുകള്‍ക്ക് കുടംബശ്രീ മുഖേന ധന സഹായം ലഭ്യമാക്കും. ഫോണ്‍: 04862-232223, 9961066084