Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
ആരോഗ്യം

കോവാക്സീനും കോവിഷീൽഡും ഇടകലര്‍ത്തി നൽകുന്നത് ഫലപ്രദമെന്നു ഐസിഎംആര്‍



ന്യൂഡൽഹി∙ വാക്സീൻ മിശ്രണം പിന്തുണച്ച് ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച് (ഐസിഎംആർ). വ്യത്യസ്ത വാക്സീനുകൾ രണ്ടു ഡോസായി നൽകുന്നത് ദോഷം ചെയ്യില്ലെന്നു മാത്രമല്ല, കുടൂതൽ ഫലപ്രാപ്തി നൽകുമെന്നും പഠനം വ്യക്തമാക്കുന്നതായി ഐസിഎംആർ അറിയിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു

ഐസിഎംആറും പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും ചേർന്നാണ് കോവാക്സീൻ, കോവിഷീൽഡ് വാക്സീനുകൾ ഉപയോഗിച്ചു പഠനം നടത്തിയത്. ഉത്തർപ്രദേശിലെ 18 പേരിലായിരുന്നു പരീക്ഷണം. എന്നാൽ പഠനം പൂർണമായി അവലോകനം ചെയ്തിട്ടില്ല. ജൂലൈ 30നാണ് വിദഗ്ധ സമിതിയും ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷനും വാക്സീൻ മിശ്രണത്തെക്കുറിച്ചു പഠിക്കാൻ അനുവാദം നൽകിയത്.  കോവിഷീല്‍ഡും കോവാക്സീനും വ്യത്യസ്ത സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളവയാണെങ്കിലും ഇവയുടെ സംയോജനം ഗുണകരമാണെന്ന് െഎസിഎംആര്‍ വ്യക്തമാക്കി. 

ഇന്ത്യയുടെ തദ്ദേശീയ വാക്സീനായ കോവാക്സീൻ കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ഐസിഎംഎർ മറ്റൊരു പഠനത്തിൽ വ്യക്തമാക്കിയിരുന്നു. ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്നാണ് കോവാക്സീൻ വികസിപ്പിച്ചത്. യുഎസ് കമ്പനിയായ ജോൺസൺ ആൻഡ് ജോൺസന്റെ ‘ജാൻസെൻ’ ഒറ്റ ഡോസ് വാക്സീന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. രാജ്യത്ത് അനുമതി ലഭിക്കുന്ന അഞ്ചാമത്തെ വാക്സീനാണിത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!